തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നു. ഇക്ക...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നു. ഇക്കുറി ഭേദപ്പെട്ട പോളിങ്ങാണെന്ന് റിപ്പോർട്ട്. വൈകിട്ട് 6 വരെയാണ് സമയമെങ്കിലും വരിയിൽ ഉള്ളവരെ ടോക്കൺ നൽകി 6നു ശേഷവും വോട്ടുചെയ്യാൻ അനുവദിക്കും. അതിനിടെ എറണാകുളം കിഴക്കമ്പലത്ത് പോളിങ്ങിനിടെ സംഘർഷം. മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്.
വൈകീട്ട് 5.05 വരെയുള്ള കണക്കു പ്രകാരം 65.47 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (69.28%). കുറവ് പോളിങ് തിരുവനന്തപുരത്താണ് (61.57%). കൊല്ലം (65.06%), പത്തനംതിട്ട (62.47%), കോട്ടയം (65.61%), ഇടുക്കി (64.87%), ആലപ്പുഴ (68.57%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്.
ഡിസംബർ 11ന് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം സമാപിക്കുകയാണ്. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ട് ആവേശകരമാക്കുകയാണ്.
നിലവിലെ പോളിങ് ശതമാനം (5.25 PM)
തിരുവനന്തപുരം - 61.57%
കൊല്ലം - 65.06%
പത്തനംതിട്ട - 62.47%
ആലപ്പുഴ - 68.57%
കോട്ടയം - 65.61%
ഇടുക്കി - 64.87%
എറണാകുളം - 69.28%
ആകെ പോളിങ് – 65.47%
Key Words : Local body Election, Kerala Election, Polling


COMMENTS