തിരുവനന്തപുരം : കേരള കാമരാജ് കോണ്‍ഗ്രസ് യുഡിഎഫില്‍ അസോഷ്യേറ്റ് അംഗമാകാനില്ലെന്ന് പാർട്ടി നേതാവും വിഎസ്ഡിപി (വൈകുണ്ഠ സ്വാമി ധർമപ്രചാരണ സഭ) ച...
തിരുവനന്തപുരം : കേരള കാമരാജ് കോണ്‍ഗ്രസ് യുഡിഎഫില്‍ അസോഷ്യേറ്റ് അംഗമാകാനില്ലെന്ന് പാർട്ടി നേതാവും വിഎസ്ഡിപി (വൈകുണ്ഠ സ്വാമി ധർമപ്രചാരണ സഭ) ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍. യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അതു പുറത്തുവിടണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
പി.വി.അൻവറിനും സി.കെ.ജാനുവിനും ഒപ്പം വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പ്രതികരണം. നിലവിൽ എന്‍ഡിഎ വൈസ് ചെയര്‍മാനാണ് ചന്ദ്രശേഖരന്‍.
Key Words : Vishnupuram Chandrasekharan, UDF


COMMENTS