മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ...
മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, തനിക്ക് ആള്‍ക്കൂട്ടത്തോടുള്ള സമീപനത്തെക്കുറിച്ചും പൊതുവേദികളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ കാരണങ്ങളെക്കുറിച്ചും വിനായകന്‍ മനസ്സ് തുറന്നു.
പൊതുവേദികളിലും ആളുകളുടെ ഇടയിലും വരാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് വിനായകന്‍ പറയുന്നു.
'ശരിക്കും എനിക്ക് ആള്‍ക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല. അതാണ് ഞാന്‍ പൊതുവേദികളിലും ആള്‍ക്കാരുടെ ഇടയിലേക്കും വരാത്തത്. ആളുകളുടെ ഇടയില്‍ എത്തുമ്പോള്‍ എനിക്ക് എന്നെത്തന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. അത് ശരിക്കും എന്റെ പ്രശ്‌നമാണ്. പുറത്തിറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും, അതാണ് അതിന്റെ യഥാര്‍ത്ഥ സത്യം അല്ലാതെ ഞാന്‍ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എനിക്ക് എന്നെത്തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ അറിയില്ല. എന്റെ ഒരു കഴിവുകേടാണത്. അതിനെ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ ആരോടും ദേഷ്യമില്ല,'' വിനായകന്‍ പറഞ്ഞു.
Key Words : Actor Vinayakan, Kalangaval Movie


COMMENTS