തിരുവനന്തപുരം : വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് ...
തിരുവനന്തപുരം : വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എച്ച്ആര്‍ഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാജ്നാഥ് സിംഗാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക. അതിനിടെ, കോണ്‍ഗ്രസ് വിമര്‍ശനം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചു.
വീര്‍ സവര്‍ക്കര്‍ അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് ശശി തരൂര്‍ എം പി. ഇന്നലെ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താന്‍ അറിഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകര്‍ തനിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
Key Words Veer Savarkar Award, Shashi Tharoor, Congress


COMMENTS