V.D Satheesan about Sabarimala gold scam investigation
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രത്യേക അന്വേഷണ സംഘത്തില്‍ പുതുതായി രണ്ടു സിഐമാരെ നിയോഗിച്ചത് സി.പി.എം അനുഭാവികളെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ മുതിര്‍ന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ ഹൈക്കോടതി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുതുതായി രണ്ട് സി.ഐമാരെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയും കേസില്‍ അന്വേഷണ ഉദ്യേഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.
Keywords: V.D Satheesan, Sabarimala gold scam investigation, SIT, High court


COMMENTS