V.D Satheesan about parady song
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ പാരഡി ഗാനം വീണ്ടും ചര്‍ച്ചയാകുന്നു. ഗാനം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കി. പാട്ട് നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ രംഗത്തെത്തിയത്.
കോടതിയുടെ നിര്‍ദ്ദേശമില്ലാതെ പാട്ട് മാറ്റുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തില്‍ പരാതിക്കാരന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതി നല്‍കിയിരിക്കുന്നത്.
Keywords: V.D Satheesan, Meta, Pottiye kettiye parady song, Police, Remove


COMMENTS