കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് ബെല്ലാരിയിലെ...
കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിലാണ് ഗോവർദ്ധൻ മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പ്രായശ്ചിത്തമായി അന്നദാനം നടത്തിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവർദ്ധൻ എസ് ഐ ടിക്ക് നൽകിയിട്ടുണ്ട്.
അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നീക്കം നടത്തുന്നുണ്ട്. ഇതിനായി എസ് ഐ ടി നാളെ കസ്റ്റഡി അപേക്ഷ നൽകും. ലോഹപാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി.
Key Words : Unnikrishnan Potty, Sabarimala Gold Robbery


COMMENTS