Trump's New Threat: Indian Rice Will Not Be Allowed to Be Dumped in America, Tariffs Will Be Imposed Again
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിക്ക് അമേരിക്ക അധിക തീരുവ ചുമത്തുമെന്ന ആശങ്ക വ്യാപകമായി. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അമേരിക്കന്‍ വിപണിയില്‍ വില കുറച്ച് അരി വില്‍ക്കുകയാണെന്നും ഇത് യുഎസിലെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്നുവെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.
ഇന്ത്യ, തായ്ലന്‍ഡ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് കുറഞ്ഞ വിലയ്ക്ക് അരി വിപണിയില്‍ എത്തിച്ച് അമേരിക്കന്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു.
അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതിനാലും വ്യാപാരത്തിലെ താല്‍ക്കാലിക തടസ്സങ്ങള്‍ നേരിടുന്നതിനാലും 12 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 99,000 കോടി രൂപ) ബ്രിഡ്ജ് പേയ്മെന്റ് സഹായം യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് വഴി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഈ താരിഫ് ഭീഷണി ഉയര്‍ത്തിയത്.
കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കുന്നത് തടയാനും, അമേരിക്കന്‍ കര്‍ഷകരെ സംരക്ഷിക്കാനുമാണ് പുതിയ താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് (ചില പ്രത്യേക വിഭാഗങ്ങള്‍ക്ക്) അമേരിക്ക 50 ശതമാനം വരെ അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് തീരുവയുദ്ധത്തിനു കാരണമായത്.
കുറഞ്ഞ വിലയ്ക്ക് ഇന്ത്യയും മറ്റും അരി ഇറക്കുമതി ചെയ്യുന്നത് മൂലം തദ്ദേശീയ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നു എന്ന അമേരിക്കന്‍ കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന.
ലൂസിയാനയിലെ 'കെന്നഡി റൈസ് മില്ലി'ന്റെ ഉടമ വൈറ്റ് ഹൗസിലെ ഒരു യോഗത്തില്‍ വച്ച് ഇന്ത്യന്‍ അരിയുടെ ഇറക്കുമതി തങ്ങളുടെ ബിസിനസിനെ തകര്‍ക്കുന്നുവെന്ന് ട്രംപിനോട് നേരിട്ട് പരാതിപ്പെട്ടു. അമേരിക്കന്‍ അരിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്ന പ്യൂര്‍ട്ടോ റിക്കോയില്‍ പോലും ഇപ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും അരിയാണ് വിറ്റഴിക്കപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'ഞാനത് ശ്രദ്ധിച്ചോളാം. താരിഫുകള്‍ ഈ പ്രശ്‌നം രണ്ടു മിനിറ്റില്‍ പരിഹരിക്കും' എന്ന് ട്രംപ് മറുപടി നല്‍കി.
ഇതേസമയം, അമേരിക്കയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി തക്കാളി, പഴങ്ങള്‍ ഉള്‍പ്പെടെയുള്ള 250-ല്‍ അധികം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം അടുത്തിടെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു.
ഇന്ത്യയുമായി ഒരു സമഗ്രവും നീതിയുക്തവുമായ വ്യാപാര കരാര്‍ ഒപ്പിടുന്നതിന് വളരെ അടുത്താണ് അമേരിക്കയെന്നും, താരിഫ് കുറയ്ക്കുന്ന കാര്യം ഭാവിയില്‍ പരിഗണിക്കുമെന്നും ട്രംപ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്.
അരിക്ക് അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ കര്‍ഷകരെയും കയറ്റുമതിക്കാരെയും അത് സാരമായി ബാധിച്ചേക്കും.
ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ തന്നെ, യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അലിസണ്‍ ഹുക്കര്‍ ഉള്‍പ്പെടെയുള്ള ഒരു ഉന്നത യുഎസ് പ്രതിനിധി സംഘം ഈ ആഴ്ച (ഡിസംബര്‍ 10-12) ന്യൂഡല്‍ഹിയില്‍ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുന്നുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ മൊത്തം കയറ്റുമതി ചെയ്ത 52.4 ലക്ഷം ടണ്‍ ബസ്മതി അരിയില്‍ ഏകദേശം 2.34 ലക്ഷം ടണ്‍ മാത്രമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
ഇന്ത്യന്‍ അരിക്ക് പുറമെ, കാനഡയില്‍ നിന്നുള്ള വളം ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ട്രംപ് സൂചന നല്‍കി.
Summary: Washington: Concerns are widespread that the US will impose additional tariffs on rice imported from India. US President Donald Trump alleges that Indian exporters are selling rice at low prices in the American market, which is a major setback for US farmers.
Trump openly stated that countries like India, Thailand, China, and Vietnam are primarily responsible for adversely affecting American farmers by bringing rice to the market at low prices.
He raised this tariff threat after announcing $12 billion (approximately ?99,000 crore) in bridge payment assistance through the US Department of Agriculture to American farmers, citing increased production costs and temporary trade disruptions.


COMMENTS