ശബരിമല : സന്നിധാനത്ത് ട്രാക്ടർ അപകടം. ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. 2 കുട്ടികൾ ഉൾപ്പടെ 9 പേർ ആശുപത്രിയിൽ. ഇതിൽ ...
ശബരിമല : സന്നിധാനത്ത് ട്രാക്ടർ അപകടം. ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. 2 കുട്ടികൾ ഉൾപ്പടെ 9 പേർ ആശുപത്രിയിൽ. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ട് 6: 10 നാണ് അപകടം നടന്നത്.
മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടർ ആണ് ഇടിച്ചത്. കുത്തനെയുള്ള റോഡിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നു ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാക്ടറിൽ ഉണ്ടായിരുന്നത് അഞ്ചോളം പേരെന്ന് ശുചീകരണ തൊഴിലാളികൾ.
Key Words : Tractor Accident, Sabarimala Sannidhanam

COMMENTS