ന്യൂഡൽഹി : ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത...
ന്യൂഡൽഹി : ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന 'വീര്‍ ബാല്‍ ദിവസ്' ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുള്ള ജെന്‍സി, 'ജനറേഷന്‍ ആല്‍ഫ' എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന യുവാക്കളുടെ കഴിവില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ ആശയങ്ങൾ ദേശീയ നയങ്ങളുടെ ഭാഗമാകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഇന്ത്യ എന്നത് സാമ്പത്തികമായും സാംസ്കാരികമായും തന്ത്രപരമായും കരുത്തുറ്റ ഒന്നായിരിക്കണമെന്നും, അതിന്റെ അടിസ്ഥാനശില യുവാക്കളുടെ കഴിവും ആത്മവിശ്വാസവുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Key Words : Modi, Gen Z, Gen Alpha, Viksit Bharat

COMMENTS