The Goa Police have uncovered new evidence indicating that the absconding Luthra brothers, Saurabh and Gaurav, the owners of the nightclub
പനജി : 25 പേര്‍ വെന്തുമരിച്ച ഗോവയിലെ നൈറ്റ് ക്ലബ്ബ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന അതേ സമയത്താണ് ഉടമകളും സഹോദരങ്ങളുമായ സൗരഭ്, ഗൗരവ് ലുത്ര എന്നിവര്‍ തായ്ലന്‍ഡിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെന്ന് ഗോവ പോലീസ് കണ്ടെത്തി.
ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1:17 ന് ഗോവയിലെ അഞ്ജുനയിലെ 'ബേര്‍ച്ച് ബൈ റോമിയോ ലെയ്ന്‍' നൈറ്റ് ക്ലബ്ബില്‍ അഗ്‌നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും തീയണയ്ക്കുന്ന സമയത്തായിരുന്നു ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തു മുങ്ങിയത്.
മേക്ക് മൈ ട്രിപ്പ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പുലര്‍ച്ചെ 5:30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ 6ഇ 1073 വിമാനത്തിലാണ് ഇരുവരും ഫുക്കറ്റിലേക്ക്കടന്നുകളഞ്ഞതെന്ന് ഇമിഗ്രേഷന്‍ രേഖകള്‍ സ്ഥിരീകരിക്കുന്നു.
എന്നാല്‍, തായ്ലന്‍ഡിലേക്കുള്ള യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും, ഒളിച്ചോടിയതല്ലെന്നുമാണ് ലുത്ര സഹോദരങ്ങള്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ വാദിച്ചത്. ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇരുവരും ഫയല്‍ ചെയ്തിരിക്കുന്നത്.
സഹോദരങ്ങള്‍ക്ക് ഉടന്‍ അറസ്റ്റ് ഒഴിവാക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ നിയമപരമായ സംരക്ഷണം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും. ഗോവ പോലീസ് ശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തു.
ലുത്ര സഹോദരങ്ങള്‍ ഗോവയിലെ തങ്ങളുടെ രണ്ടാമത്തെ ഷാക്ക് (കടല്‍ത്തീരത്തെ ചെറിയ കട) പൊളിച്ചുമാറ്റിയത് തങ്ങള്‍ക്കെതിരായ 'വിചാരണയുടെ സ്വഭാവം' കാണിക്കുന്നുവെന്ന് കോടതിയില്‍ ആരോപിച്ചു. അഗ്നിരക്ഷാ അനുമതികളില്ലാത്ത അനധികൃത നിര്‍മാണങ്ങള്‍ ഉടനടി പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്.
ലുത്ര സഹോദരങ്ങള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ്, അവരുടെ മുന്‍ ഡ്രൈവറായ രാം ഹരി സിംഗിന്റെ പേരിലാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ആഢംബര വാഹനങ്ങള്‍ പലതും കാണാതായി. അവരെല്ലാം തായ്ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പ് ഇവ നീക്കം ചെയ്‌തോ എന്നും പോലീസ് പരിശോധിക്കുന്നു. സഹോദരങ്ങള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും സജീവമാണ്.
'ബേര്‍ച്ച് ബൈ റോമിയോ ലെയ്ന്‍' സ്ഥാപനത്തിന്റെ നാല് ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വൈദ്യപരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി ഗോവയിലേക്ക് കൊണ്ടുപോകും.
മറ്റൊരു ഉടമയായ ബ്രിട്ടീഷ് പൗരന്‍ സുരീന്ദര്‍ കുമാര്‍ ഖോസ്ലയ്‌ക്കെതിരെയും ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ട്.
Summary: The Goa Police have uncovered new evidence indicating that the absconding Luthra brothers, Saurabh and Gaurav, the owners of the nightclub where a devastating fire killed 25 people, booked flight tickets to Thailand precisely while rescue operations were underway.
This occurred exactly when firefighters and police personnel were battling the inferno at their 'Birch by Romeo Lane' nightclub in Anjuna, Goa.
The bookings were made through the MakeMyTrip (MMT) platform. Immigration records confirm that the brothers boarded IndiGo flight 6E 1073, departing Delhi at 5:30 AM, and fled to Phuket, Thailand, hours later.
According to a senior officer: "They were preparing to flee as our teams were trying to save


COMMENTS