നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. നാഗ്പുരിലെ ബുട്ടിബോറ...
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനല്‍ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
തൊഴിലാളികള്‍ വാട്ടർ ടാങ്കിന്റെ സമീപം ജോലിയില്‍ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Key Words : Nagpur, Water Tank Collapse


COMMENTS