കൊച്ചി : കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടര്‍മാര്‍. കോട്ടയം മ...
കൊച്ചി : കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടര്‍മാര്‍.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസര്‍ ഡോ.ബി.മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും , ഡോ.ദിദിയ കെ.തോമസുമാണ് ആ ഡോക്ടര്‍മാര്‍.
ബൈക്ക് അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡോക്ടര്‍മാരായ ഇവര്‍ നാട്ടുകാര്‍ സംഘടിപ്പിച്ച് നല്‍കിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലിനുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലും എത്തിച്ചു.
യുവാവിന്റെ ജീവന്‍ നടുറോഡില്‍ തിരികെ പിടിച്ച ഡോക്ടര്‍മാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് വി ഡി സതീശന്‍ കുറിച്ചു. പ്രിയപ്പെട്ട ഡോക്ടര്‍മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words : Bike Accident, Doctors


COMMENTS