തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റവുമായി യുഡിഎഫ് .കേരളത്തിലെ ജനങ്ങൾ യ...
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റവുമായി യുഡിഎഫ് .കേരളത്തിലെ ജനങ്ങൾ യു ഡി എഫിന് പരിപൂർണ്ണമായ പിന്തുണ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇടത് ദുർഭരണത്തിനെതിരായ ശക്തമായ താക്കീതായി വിജയത്തെ വിലയിരുത്തുന്നുവെന്നും ജനം നൽകിയ വമ്പിച്ച ഉത്തരവാദിത്വം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള കൂട്ടായ പ്രവർത്തനം യു ഡി എഫും കോൺഗ്രസും നടത്തും. വിജയത്തിന്റെ പ്രധാന കാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച സമീപനം തന്നെയാണ്- ചെന്നിത്തല ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിൻ്റെ കുതിപ്പാണ് കണ്ടത്. പ്രതീക്ഷിച്ചതിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫിന് നടത്താനായത്. കോർപറേഷനുകളിലും പഞ്ചായത്തുകളിലും നഗരസഭയിലും മികച്ച മുന്നേറ്റം നടത്താൻ യുഡിഎഫിന് സാധിച്ചപ്പോൾ ഉറച്ച കോട്ടയിൽ പോലും എൽഡിഎഫ് പിന്നോട്ട് പോയി.
Key Words : Kerala Local Body Election, LDF, UDF, Ramesh Chennithala.


COMMENTS