ആലപ്പുഴ : മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി. മുസ്ലീം ലീഗിനെപ്പോലെ മത സൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ല. തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്...
ആലപ്പുഴ : മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി. മുസ്ലീം ലീഗിനെപ്പോലെ മത സൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ല. തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. അവർ പറഞ്ഞ കാര്യങ്ങളെ എതിർത്തു എന്നതാണ് കാരണം. മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചുവെന്ന് പ്രചരിപ്പിച്ചു. മുസ്ലീം സമുദായത്തെ അല്ല,ലീഗിനെ ആണ് എതിർത്തത്
മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലീം ലീഗിനെതിരെ എ കെ ആൻ്റണി പറഞ്ഞിട്ടില്ലേ? അപ്പോൾ ആൻ്റണിയെ താഴെയിറക്കാൻ ശ്രമിച്ചു. മാറാട് കലാപം അവർ ഭരിക്കുമ്പോഴല്ലേ ഉണ്ടായത്. തൻ്റെ സമുദായത്തിൻ്റെ ദുഖംപറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തൻ്റെ സമുദായം തൻ്റെ കൂടെയുണ്ട്. മുസ്ലിം സമുദായത്തിൻ്റെ ഒരു വിഭാഗം മാത്രമാണ് ലീഗിനൊപ്പമുള്ളത്. താൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു
താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതാണ് കുറ്റം. എത്ര നേതാക്കൾ പെണ്ണുങ്ങളുമായി കാറിൽ പോകുന്നു ? എന്താ പറയത്തത് ? 50 കൊല്ലമായി ബെൻസ് കാറിൽ സഞ്ചരിക്കുന്നവനാണ്. മുഖ്യമന്ത്രി ഉപയോഗിക്കുന്നതിനെക്കാൾ നല്ല കാറുണ്ട്. 7 ലക്ഷം കിലോമീറ്റർ ബെൻസിൽ പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാറിൽ കയറാതിരിക്കാൻ തനിക്ക് തീണ്ടലുള്ളതാണോ ? തങ്ങളുടെ കാറിൽ ആരെയെങ്കിലും കയറ്റുമോ എന്നും വെള്ളാപ്പള്ളി.
Key Words : Muslim League, Vellappally

COMMENTS