ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'ഹാല്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്...
ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'ഹാല്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നായകന്റെ പ്രണയം, അവന്‍ രചിക്കുന്ന ഒരു റാപ്പിനെ തുടര്‍ന്ന് നേരിടുന്ന വെല്ലുവിളികള്‍, അതില്‍ നിന്നുയരുന്ന സംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ന്നൊരു റൊമാന്റിക് ത്രില്ലര്‍ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. വീരയാണ് സംവിധാനം. ഡിസംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് താരങ്ങള്‍.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ജെ വി ജെ പ്രൊഡക്ഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയ നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് നന്ദഗോപന്‍ വിയാണ്.
Key Words : Haal Movie , Shane Nigam

COMMENTS