കേരളത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇത്തവണയും പപ്പാഞ്ഞികള്‍ ഉയരുന്നു. കൊച്ചിയില്‍ ഇത്തവണ രണ്ട് പടുകൂറ്റന്‍ പപ്പാഞ്ഞികളെയാണ്...
കേരളത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇത്തവണയും പപ്പാഞ്ഞികള്‍ ഉയരുന്നു. കൊച്ചിയില്‍ ഇത്തവണ രണ്ട് പടുകൂറ്റന്‍ പപ്പാഞ്ഞികളെയാണ് കത്തിക്കുക. 'ഗലാ ഡി ഫോര്‍ട്ട് കൊച്ചി'യുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാന്‍ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമന്‍ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാര്‍ ചേര്‍ന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തിക്കും. പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബര്‍ 31 രാത്രി 12 മണി വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കണമെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.
Key Words ;New Year Celebration


COMMENTS