കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹര്‍ജിയില്‍ പിഴവുകളു...
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ പരിശോധിക്കാതെയാണോ ഹര്‍ജി നല്‍കിയതെന്ന് ചോദിച്ച കോടതിയുടെ ദേവസ്വം ബെഞ്ച്, ശരിയായ വസ്തുതകളുമായി സമീപിക്കൂ എന്നും പറഞ്ഞു.
ശബരിമലയിൽ ഓഡിറ്റ് നടത്താന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ക്കും മുൻ ഉത്തരവുകളിൽ നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് ഹര്‍ജിയെന്നാണ് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Key Words : The High Court, Rajeev Chandrasekhar, CBI Investigation, Sabarimala Gold theft


COMMENTS