വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനും അതിവേഗ മാർഗം ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 'ഗോൾഡ് കാർഡ്' വിസ...
വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനും അതിവേഗ മാർഗം ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 'ഗോൾഡ് കാർഡ്' വിസ പദ്ധതി നിലവിൽ വന്നു. കുറഞ്ഞത് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സംഭാവന നൽകാൻ തയ്യാറുള്ള വ്യക്തികൾക്ക് യുഎസ് ഗ്രീൻ കാർഡും പൗരത്വത്തിലേക്കുള്ള വഴിയും എളുപ്പത്തിൽ ലഭ്യമാക്കുന്നതാണ് ഈ പുതിയ ഇമിഗ്രേഷൻ സംരംഭം.
നിലവിലുള്ള ഇബി-5 നിക്ഷേപക വിസ പദ്ധതിക്ക് പകരമായാണ് ട്രംപിന്റെ ഗോൾഡ് കാർഡ് വരുന്നത്. വിദേശ നിക്ഷേപം ആകർഷിച്ച് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യക്തിഗത അപേക്ഷകർക്ക് യുഎസ് സർക്കാരിലേക്ക് 10 ലക്ഷം ഡോളർ (ഒരു മില്യൺ ഡോളർ) സംഭാവനയായി നൽകേണ്ടിവരും. കോർപ്പറേറ്റ് സ്‌പോൺസർഷിപ്പ് വഴി അപേക്ഷിക്കുന്നവർക്ക് ഈ തുക 20 ലക്ഷം ഡോളറാണ്.ഇതിനുപുറമെ, 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) നോൺ-റീഫണ്ടബിൾ അപേക്ഷാ ഫീസും നൽകണം.
Key Words : The 'Gold Card' Visa Scheme, Trump administration


COMMENTS