കൊച്ചി : കോടതിയില്‍ നിന്നുണ്ടായത് എന്ത് നീതിയെന്ന് നടി പാര്‍വതി തിരുവോത്ത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാര്‍വതി തിരുവോത്ത...
കൊച്ചി : കോടതിയില്‍ നിന്നുണ്ടായത് എന്ത് നീതിയെന്ന് നടി പാര്‍വതി തിരുവോത്ത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കലും എത്തി. മുന്‍പ് ഒരു വേദിയില്‍ അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് താന്‍ ഉയര്‍ത്തിയ അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട് റിമ.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആടിസ്റ്റ് ഭാഗ്യലക്ഷ്മി. മരണം വരെ അവള്‍ക്ക് ഒപ്പമാണ്. അതിജീവിത നീതി നിഷേധത്തിന്റ ഷോക്കിലാണെന്നും, താര സംഘടനയായ അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളില്‍ അത് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Key Words : Bhagyalakshmi Dubbing Artist, Parvathy Thiruvothu, Rima


COMMENTS