തിരുവനന്തപുരം : വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ് ഐ ആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ട സമയം വ്യാഴാഴ്ച തീരും. വിതരണം ചെയ്‌ത ഫോമുക...
തിരുവനന്തപുരം : വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ് ഐ ആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ട സമയം വ്യാഴാഴ്ച തീരും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. കരട് വോട്ടർപട്ടിക 23-ന് പ്രസിദ്ധീകരിക്കും.
25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് പട്ടികയിൽ ഉണ്ടാകും.
സമയപരിധി നീട്ടണമെന്ന കേരളത്തിൻ്റെ ഹർജി സുപ്രീംകോടതിയിൽ വ്യാഴാഴ്ച വരുന്നുണ്ട്. വ്യാഴാഴ്‌ച ബിഎൽഎമാർക്ക് അപേക്ഷകൾ ഒരുമിച്ചുനൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു.
Key Words : SIR Form


COMMENTS