കൊച്ചി : സീരിയൽ നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്നലെ രാത്രി എം സി റോഡിൽ നാട്ടകം ഗവ. കോളജിന് സമീപ...
കൊച്ചി : സീരിയൽ നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്നലെ രാത്രി എം സി റോഡിൽ നാട്ടകം ഗവ. കോളജിന് സമീപമാണ് സംഭവം. അപകടത്തിന് പിന്നാലെ ചോദ്യംചെയ്യാൻ ശ്രമിച്ച നാട്ടുകാരെയും ഇടപെടാനെത്തിയ പൊലീസിനെയും ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സിദ്ധാർഥ് കാൽനടയായി പോകുകയായിരുന്ന ലോട്ടറി വിൽപനക്കാരനെ ഇടിച്ചത്. പരിക്കേറ്റയാളെ ഉടൻ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെയാണ് നടനും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. അസഭ്യവാക്കുകൾ ഉപയോഗിച്ചതോടെ സ്ഥിതിഗതികൾ വഷളായി കയ്യാങ്കളിയിലേക്കു മാറിയതായി പൊലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാർഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന്പൊലീസ് വ്യക്തമാക്കി.
Key Words : Drunk and Drive, Case, Arrest

COMMENTS