തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൻഡിഎ നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അടുത്തിടെയായി മോദിയേ...
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൻഡിഎ നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അടുത്തിടെയായി മോദിയേയും ബിജെപിയേയും പുകഴ്ത്തുന്നതിനാൽ തരൂരിനെതിരെ പാർട്ടിയിൽ എതിർ ശബ്ദം ഉയരുന്നതിനിടെയാണ് തരൂരിൻ്റെ ഇപ്പോഴത്തെ ബിജെപി അനുകൂല പരാമർശം.
കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേർന്ന് 2020 ലേതിനേക്കാൾ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നുവെന്ന് തരൂർ പറയുന്നു.
തിരുവനന്തപുരം നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നുവെന്നും. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയതെന്നും അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും തരൂർ സമൂഹമാധ്യമത്തിലൂടെ പറയുന്നു.
ശശി തരൂരിന്‍റെ കുറിപ്പിന്‍റെ പ്രസക്തഭാഗം
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങൾ നൽകിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തിൽ യു ഡി എഫിന് വലിയ അഭിനന്ദനങ്ങൾ! ഇത് വൻ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾ നൽകുന്ന ശക്തമായ സൂചനയും.
കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേർന്ന് 2020 ലേതിനേക്കാൾ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്.
നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തിൽ യു ഡി എഫിനും എന്റെ മണ്ഡലത്തിൽ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
Key Words : Sashi Tharoor, NDA, Trivandrum Corporation, Kerala Local Body Election


COMMENTS