ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്കു സൗത്താഫ്രിക്കയോട് ഏകദിനത്തില്‍ കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും...
ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്കു സൗത്താഫ്രിക്കയോട് ഏകദിനത്തില്‍ കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ 9 വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യയെ തകർത്തത്. ഇതോടെ പരമ്പര 2-1നു ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു. 350 റണ്‍സ് പിറക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ സൗത്താഫ്രിക്കയെ 270 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയസാധ്യത വര്‍ധിപ്പിച്ചിരുന്നു.
റണ്‍ചേസില്‍ 39.5 ഓവറില്‍ വെറും ഒരു വിക്കറ്റിനു വളരെ അനായാസം ടീം ജയത്തിലേക്കു കുതിക്കുകയും ചെയ്തു. യശസ്വി ജയ്‌സ്വാളിന്റെ കന്നി സെഞ്ച്വറിയും (116*) രോഹിത് ശര്‍മ (75), വിരാട് കോലി (65*) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ജയത്തിനു കരുത്തേകി.
121 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. രോഹിത് 73 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സും കോലി വെറും 45 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സും പായിച്ചു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് - യശ്വസി ജയ്‌സ്വാള്‍ 155 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ജയം അനായാസമായി മാറി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്കയെ 47.5 ഓവറില്‍ 270 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സന്ദർശക ടീമിന് കരുത്തായത്. 89 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ (48) ടെംബ ബവൂമയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
Key Words : Team India, South Africa

COMMENTS