One person was killed after two coaches of the Tatanagar-Ernakulam Express caught fire in the Anakapalle district of Andhra Pradesh
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയില്‍ ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് 66 കിലോമീറ്റര്‍ അകലെയുള്ള യലമഞ്ചിലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
പുലര്‍ച്ചെ ഒരു മണിയോടെ ട്രെയിനിന്റെ ബി1, ബി2 കോച്ചുകള്‍ക്ക് തീപിടിച്ചു. ബി1 കോച്ചില്‍ നിന്ന് ചന്ദ്രശേഖര്‍ സുന്ദരം എന്നയാളുടെ മൃതദേഹം കണ്ടെടുത്തു. ലോക്കോ പൈലറ്റ് തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ബി1, ബി2 കോച്ചുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
തീപിടിച്ച കോച്ചുകളും അടുത്തുള്ള എം1 കോച്ചും വേര്‍പെടുത്തിയ ശേഷം ട്രെയിന്‍ എറണാകുളത്തേക്ക് യാത്ര തുടര്‍ന്നു. ബാക്കിയുള്ള യാത്രക്കാര്‍ക്കായി റെയില്‍വേ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
റെയില്‍വേ ഹെല്‍പ്ലൈന്‍ നമ്പറുകള്‍സഹായത്തിനും ട്രെയിന്‍ വിവരങ്ങള്‍ക്കുമായി റെയില്‍വേ താഴെ പറയുന്ന ഹെല്‍പ്ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ഫോണ്‍ നമ്പര്‍
എലമഞ്ചിലി7815909386
അനകപ്പള്ളി 7569305669
തുനി 7815909479
സാമല്‍കോട്ട് 7382629990
രാജമഹേന്ദ്രി 08832420541, 08832420543
ഏലൂരു 7569305268
വിജയവാഡ 08662575167
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി രണ്ട് ഫോറന്‍സിക് ടീമുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായും അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു. തീ ആദ്യം ബി1 കോച്ചിലാണ് ഉണ്ടായതെന്നും പിന്നീട് അത് വേഗത്തില്‍ ബി2 കോച്ചിലേക്ക് പടരുകയായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീപിടിത്തം ഉണ്ടായ സമയത്ത് ഒരു കോച്ചില്‍ 82 യാത്രക്കാരും മറ്റേതില്‍ 76 യാത്രക്കാരും ഉണ്ടായിരുന്നു. രണ്ട് കോച്ചുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. ടാറ്റാനഗര്‍ (ജംഷഡ്പൂര്‍) ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.


COMMENTS