തിരുവനന്തപുരം : സംസ്ഥാനത്തെ എസ്ഐആർ കരടു വോട്ടർപട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആണ് ഇക്കാര്യം...
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്ഐആർ കരടു വോട്ടർപട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആണ് ഇക്കാര്യം അറിയിച്ചത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. 2,78,50856 ആയിരുന്നു വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35% പൂരിപ്പിച്ച് ലഭിച്ചു. 8.65 %, അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885. കണ്ടെത്താനുള്ളവർ -645548. പേരുകൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റ് സന്ദർശിക്കുക.
വോട്ടർപട്ടിക പരിശോധിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ ceo.kerala.gov.in സന്ദർശിക്കുക. പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനും, വിവരങ്ങളിൽ തിരുത്തലുകൾ വരുത്താനും Voters Service Portal വഴിയോ Voter Helpline മൊബൈൽ ആപ്പ് വഴിയോ അപേക്ഷിക്കാം.
കരട് പട്ടികയിൽ ആക്ഷേപങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകേണ്ടതാണ്.
Key Words : SIR, Kerala


COMMENTS