വാഷിങ്ടൻ : യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർ...
വാഷിങ്ടൻ : യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിയനറിങ് ആൻഡ് ഫിസ്കിസ് വിഭാഗത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്.
വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് നടന്ന ഏഴുനിലക്കെട്ടിടത്തിൽ നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫിസുകളും ഉണ്ടായിരുന്നുവെന്നാണ് സർവകലാശാല വെബ്സൈറ്റിൽ നിന്നും മനസ്സിലാകുന്നത്.
Key Words : Shooting, Brown University in US, Students Killed

COMMENTS