തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. പാർട...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉചിതമായ നടപടി ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാനിമോൾ ഉസ്മാൻ.
അതേസമയം ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം അടച്ചിട്ട കോടതി മുറിയില്‍ ആരംഭിച്ചു. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേള്‍ക്കുന്നത്.
രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.
Key Words : Shanimol Usman, Rahul Mamkootathil MLA


COMMENTS