Shaji Baby John passed away
കൊല്ലം: ആര്‍.എസ്.പി നേതാവും മുന്‍ മന്തിയുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠസഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു.
ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച മൂന്നു മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടക്കും.
അക്വാ കള്‍ച്ചര്‍ വ്യവസായ രംഗത്ത് ഏറെ തിളങ്ങുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Keywords: Shaji Baby John, Bangalore, Passed away


COMMENTS