Senior journalist S.Jayashankar passed away
തിരുവനന്തപുരം: മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എസ്. ജയശങ്കര്‍ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും. പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ കമ്മിറ്റി അംഗവും തിരുവനന്തപുരത്തെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനുമാണ്.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കേരള കൗമുദി ലേഖകനായിരുന്ന അദ്ദേഹം തിരുവനന്തപുരം മുന്‍ മേയര്‍ സത്യകാമന്‍ നായരുടെ മകനാണ്. നിലവില്‍ ഉള്ളൂര്‍ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
Keywords: S.Jayashankar, Senior journalist, Passed away


COMMENTS