Second rape case: Rahul Mamkootathil again in court for bail
തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.
പരാതിക്കാരിയുടെ പേരു പോലുമില്ലാതെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി കോടതി ഇന്നു തന്നെ പരിഗണിക്കും. ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെ രാഹുലിനെ രണ്ടാമത്തെ കേസില്‍ പൂട്ടാനായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Second rape case, Rahul Mamkootathil, Court, Bail


COMMENTS