5 ദിവസങ്ങളിലായി 239 ഇനങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള- കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം :  അറുപത്തി നാലാമത്  കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. 5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത...

തിരുവനന്തപുരം :  അറുപത്തി നാലാമത്  കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. 5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്  സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുന്നു.

2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത് . പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14-ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത്  കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കും. ജനുവരി 18-ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.

പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത്  മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ  ജവഹർ ബാലഭവനിൽ നടക്കും.

അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിൽ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർ മുഖ്യരക്ഷാധികാരികളായും, റവന്യൂ വകുപ്പ്  മന്ത്രി സംഘാടകസമിതി ചെയർമാനായും കലോത്സവത്തിന് നേതൃത്വം നൽകുന്നു. എ.സി. മൊയ്തീൻ എം.എൽ.എ ആണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ആണ് ജനറൽ കോർഡിനേറ്റർ. 5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറ് ഇനങ്ങളും,  ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റിയഞ്ച്  ഇനങ്ങളും  സംസ്‌കൃതോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും  അറബിക് കലോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും ആണ് ഉള്ളത്. 

മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് തൃശൂരിൽ ഒരുങ്ങുന്നത്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചുകൊണ്ട്  അനിൽ ഗോപൻ തയ്യാറാക്കിയ ലോഗോ ആണ് അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തിട്ടുള്ളത്.

Key Words : Kerala School Arts Festival, Kalolsavam

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,646,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7430,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17344,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2480,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,899,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1178,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2255,
ltr
item
www.vyganews.com: 5 ദിവസങ്ങളിലായി 239 ഇനങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള- കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു
5 ദിവസങ്ങളിലായി 239 ഇനങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള- കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGsNdf0UmihhjiMgeWvc6CKNyOvRuQ1fXDMcns-i3lFuW3hiN9qdwEoG8XoGLS_hk37nivD0kD_cpLIxPWv0eJAuK57WtWNQkehNSKpP9xOGXWZ3D1MlQdjpTt3v390qBeSPgMOhxiXr2vJjznpODR-Xx_omSPQtM93ECbrWPwumThwm6wmM1m_fvMuq85/w640-h360/school%20kalolsavam.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGsNdf0UmihhjiMgeWvc6CKNyOvRuQ1fXDMcns-i3lFuW3hiN9qdwEoG8XoGLS_hk37nivD0kD_cpLIxPWv0eJAuK57WtWNQkehNSKpP9xOGXWZ3D1MlQdjpTt3v390qBeSPgMOhxiXr2vJjznpODR-Xx_omSPQtM93ECbrWPwumThwm6wmM1m_fvMuq85/s72-w640-c-h360/school%20kalolsavam.jfif
www.vyganews.com
https://www.vyganews.com/2025/12/schedule-of-kerala-school-arts-festival.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/schedule-of-kerala-school-arts-festival.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy