തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച കേസില്‍ സന്ദീപ് വാര്യർക്ക് താല്‍ക്കാലിക ആശ്വാ...
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച കേസില്‍ സന്ദീപ് വാര്യർക്ക് താല്‍ക്കാലിക ആശ്വാസം. പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയില്‍ സന്ദീപ് വാര്യർ പറയുന്നത്.
അതിജീവിതയെ പൊതു സമൂഹത്തില്‍ പരിചയ പ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്.
ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹർജി കഴിഞ്ഞ ശനിയാഴ്ച അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
Key Words : Sandeep Warrier, Arrest, Defamation case


COMMENTS