ന്യൂഡൽഹി : രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിൻ്റെ 'സഞ്ചാർ സാഥി' ആപ്പ് ഇൻബി...
ന്യൂഡൽഹി : രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിൻ്റെ 'സഞ്ചാർ സാഥി' ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വിശദീകരണവുമായികേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 'സഞ്ചാർ സാഥി' ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ മൊബൈൽ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയെങ്കിലും സഞ്ചാർ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
Key Words : Sanchar Saathi App


COMMENTS