തിരുവനന്തപുരം : ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിനെ എസ് ഐ ടി അറസ്‌റ്റ...
തിരുവനന്തപുരം : ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിനെ എസ് ഐ ടി അറസ്‌റ്റ് ചെയ്‌തു. ശബരിമലയിൽനിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ. ക്രമക്കേടിൽ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ് ഐ ടിയുടെ നിഗമനം.
ശ്രീകുമാറിൻ്റെ ജാമ്യഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ് ഐ ടി ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയെ മാത്രമാണ് ഇനി അറസ്‌റ്റ് ചെയ്യാനുള്ളത്. മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
Key Words : Sabarimala Gold Theft, Former Devaswom Administrative Officer S. Sreekumar, Arrest


COMMENTS