Kadakampalli Surendran appeared before SIT
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ സംഘം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എസ്.പ്രശാന്തിനെയും ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
നേരത്തെ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതെന്നാണ് വിവരം.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പത്മകുമാറിന്റെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രതിപക്ഷം ഈ വിഷയം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
Keywords: Sabarimala gold theft case, Kadakampalli Surendran, SIT


COMMENTS