Sabarimala gold theft case in high court
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവരുടെ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുയെന്ന കേസിലാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
സ്വര്‍ണ്ണപ്പാളികള്‍ പൊതിഞ്ഞത് എന്നതിനു പകരം ചെമ്പ് എന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി നടപടി.
Keywords: High court, Sabarimala gold theft case, Bail, Three, Reject



COMMENTS