Former devaswom officer S.Sreekumar under custody
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും ഒരു അറസ്റ്റ്. ദ്വാരപാലക ശില്പം കവര്‍ന്ന കേസിലെ പ്രതിയായ മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറാണ് അറസ്റ്റിലായത്.
ശബരിമലയില്‍ നിന്നും സ്വര്‍ണ്ണപാളി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടു വരുമ്പോഴും ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു. ഇയാള്‍ക്കും കേസില്‍ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം സ്വര്‍ണ്ണക്കൊള്ള കേസ് എ.പത്മകുമാറിന്റെ അറസ്റ്റിനു ശേഷം മന്ദഗതിയിലായിരുന്നു. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും സമ്മര്‍ദ്ദത്താലാണ് കേസ് മന്ദഗതിയിലാകുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.
Keywords: Sabarimala gold theft case, S.Sreekumar, Former devaswom officer, Custody


COMMENTS