Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഡി.മണി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു (എസ്.ഐ.ടി) മുന്നില്‍ ഹാജരായി. ഡി.മണിയും സുഹൃത്ത് ബാലമുരുകനും ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ഈഞ്ചക്കലിലെ എസ്.ഐ.ടി ഓഫീസില്‍ ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് ഇരുവരുമെത്തിയത്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മണിയിലെത്തിയത്. അതേസമയം താന്‍ എം.എസ് മണിയാണെന്നും ഡി.മണിയല്ലെന്നും തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചോ ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചോ യാതൊരു വിവരവുമില്ലെന്നാണ് മണിയുടെ നിലപാട്.
Keywords: Sabarimala gold theft case, D.Mani, Balamurukan, SIT


COMMENTS