Sabarimala gold scam: ED seeks details from court
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ വിവരങ്ങളുടെ പകര്‍പ്പ് ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇതു സംബന്ധിച്ച് ഇ.ഡി അപേക്ഷ നല്‍കിയത്.
അതേസമയം ഇതില്‍ എതിര്‍വാദം ഉന്നയിക്കാനുള്ള അവസരം ആവശ്യപ്പെട്ട് എസ്.ഐ.ടിയും കോടതിയിലെത്തി. ഇതേതുടര്‍ന്ന് ഇതു രണ്ടും ഈ മാസം പത്തിന് പരിഗണിക്കും.
കേസിന്റെ എഫ്.ഐ.ആറും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഇ.ഡി ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്. എന്നാല്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Sabarimala gold scam, ED, Court, Details


COMMENTS