Supreme court stays S.Jayashree's arrest
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ എസ്.ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ജനുവരി 8, 9 തീയതികളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയശ്രീ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
1982 ല്‍ ജോലി കിട്ടി 2017 ബോര്‍ഡ് സെക്രട്ടറിയാകുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
Keywords: Supreme court, Stay, S.Jayashree, Arrest


COMMENTS