തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിലെ കേസ് രേഖകള്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് ഇഡി. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ ...
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിലെ കേസ് രേഖകള്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് ഇഡി. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം.
ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരമുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇഡി പറയുന്നു.
എന്നാല്‍, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നല്‍കാന്‍ പാടില്ലെന്നുമാണ് എസ്ഐടിയുടെ നിലപാട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലന്‍സ് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Key Words: Sabarimala Gold Robbery, ED


COMMENTS