ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്ലി...
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് മുതൽ. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.1200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ആദ്യഘട്ട പരിശോധന നടത്തും, അതിനുശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കും.
മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകിപ്പോവുകയും സുർക്കി മിശ്രിതം നഷ്ടപ്പെട്ട് കരിങ്കല്ലുകൾ കാണുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു, ഈ പരിശോധനയിലൂടെ നിലവിലെ അവസ്ഥ മനസ്സിലാക്കും.
Key Words : ROV Testing, Mullaperiyar Dam


COMMENTS