തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേ...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ നിർദേശിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് റസൂൽ പൂക്കുട്ടി.
‘‘ഇത് അസാധാരണ നീക്കമാണ്. എന്താണ് ഇതിന്റെ കാരണമെന്ന് അവർ പറയുന്നില്ല.ജനപ്രതിനിധികളേക്കാൾ ‘അമിത ജാഗ്രത’ പുലർത്തുന്ന ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബന്ധപ്പെട്ടിട്ടുണ്ട്. സിനിമകൾ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേക അനുമതി തേടും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അക്കാദമി ഉദ്യോഗസ്ഥർ മന്ത്രിസഭയുമായി ചർച്ച നടത്തുകയാണ്. കേന്ദ്രസർക്കാർ ചെയ്യുന്നത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതിനാൽ അതേ നാണയത്തിൽ തന്നെ ഞാനും പ്രതികരിക്കും. സിനിമകൾ ഞങ്ങൾ പ്രദർശിപ്പിക്കും’’– കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ റസൂൽ പൂക്കുട്ടി പറഞ്ഞു.
പലസ്തീനിൽ നിന്നുള്ളതടക്കം 19 സിനിമകൾക്കാണ് സെൻസർഷിപ്പിൽ ഇളവ് നൽകാതിരുന്നത്. ഇതേതുടർന്ന് ആ സിനിമകളുടെ പ്രദർശനം റദ്ദാക്കേണ്ടി വന്നത്, ഐഎഫ്എഫ്കെയുടെ വേദിയിൽ പല പ്രതിഷേധങ്ങൾക്കും കാരണമായി. അതിൽ നാലു സിനിമകൾക്ക് ഇന്ന് കേന്ദ്രസർക്കാർ ഇളവ് നൽകിയെങ്കിലും ബാക്കി 15 സിനിമകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Key Words : Resul Pookutty, Ministry of Foreign Affairs, IFFK


COMMENTS