ബെംഗളൂരു: സിനിമാ സീരിയൽ താരമായ യുവതിയെ തട്ടിക്കൊണ്ട് പോയി സിനിമാ നിർമ്മാതാവായ മുൻ ഭർത്താവ്. കന്നട സിനിമാ നിർമ്മാതാവായ ഹർഷ വർധനെതിരെയാണ് പരാത...
ബെംഗളൂരു: സിനിമാ സീരിയൽ താരമായ യുവതിയെ തട്ടിക്കൊണ്ട് പോയി സിനിമാ നിർമ്മാതാവായ മുൻ ഭർത്താവ്. കന്നട സിനിമാ നിർമ്മാതാവായ ഹർഷ വർധനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.
വർധൻ എന്റൈർപ്രൈസസ് എന്ന സ്ഥാപനത്തിനുടമ കൂടിയായ ഹർഷ വർധൻ പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ തട്ടിക്കൊണ്ട് പോയതായാണ് പരാതി. ചൈത്ര ആ എന്ന നടിയെ കാണാതായതായാണ് ബന്ധുക്കൾ പരാതി നൽകിയത്. 2023ലാണ് നിർമ്മാതാവും നടിയും വിവാഹിതരായത്.
കഴിഞ്ഞ എട്ട് മാസങ്ങളായി കുടുംബ പ്രശ്നങ്ങളേ തുടർന്ന് ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഹർഷ വർധൻ ഹാസനിലും ചൈത്ര ബെംഗളൂരുവിലെ മാഗഡിയിൽ ഒരു വാടക വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. ഒരു വയസുള്ള മകള്‍ ചൈത്രയൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മകളെ തനിക്ക് വിട്ടുകിട്ടാനാണ് തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോർട്ട്.
ടിവി സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന ചൈത്രയെ ഡിസംബർ 7 മുതൽ കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
Key Words : Producer, Kidnap, Actress Chaitra, Child Custody

COMMENTS