തിരുവനന്തപുരം : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം തുടരുന്നു. അടച്ചിട്ട കോടതിയിലാണ് വാദം കേൾക്കൽ. വാ...
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം തുടരുന്നു. അടച്ചിട്ട കോടതിയിലാണ് വാദം കേൾക്കൽ. വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പ്രോസിക്യൂഷൻ എതിർത്തില്ല. തുടർന്നാണ് മറ്റുള്ളവരെ പുറത്തിറക്കി തിരുവനന്തപുരം സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കാനാരംഭിച്ചത്.
രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്‌തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.
അതേസമയം ബലാത്സംഗം, ഗർഭച്ഛിദ്രം എന്നിവക്ക് തെളിവുകൾ നിരത്തിക്കൊണ്ടുള്ള പോലീസ് റിപ്പോർട്ടാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Key Words : Rape case, Anticipatory Bail Plea, Rahul Mangkootathil MLA


COMMENTS