Rahul Mamkootathil case
കൊച്ചി: ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു. രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ ഹര്‍ജി.
ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ക്രിസ്തുമസ് അവധിക്കു ശേഷം പരിഗണിക്കും. അതേസമയം ആദ്യത്തെ കേസില്‍ ജാമ്യപേക്ഷ തള്ളിയ സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Keywords: High court, Rahul Mamkootathil, Second case, Government, Appeal


COMMENTS