തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഒളിവിൽ കഴ...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഒളിവിൽ കഴിയുന്ന രാഹുൽ അഭിഭാഷകൻ വഴിയാണ് രേഖകൾ കോടതിയിൽ എത്തിച്ചത്. സമർപ്പിച്ച തെളിവുകൾ പരാതിക്കാരിക്കെതിരെ മൂന്ന് ഡിജിറ്റൽ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയിൽ ഹാജരാക്കിയത്.
ഉൾപ്പെടുന്ന രേഖകൾ:
വാട്‌സാപ്പ് ചാറ്റുകൾ.
വാട്‌സാപ്പ് ഓഡിയോ സന്ദേശങ്ങൾ.
സമർപ്പിച്ച വാട്‌സാപ്പ് ചാറ്റുകളും ഓഡിയോകളും ഹാഷ് വാല്യൂ സർട്ടിഫിക്കറ്റുകളോടുകൂടിയാണ് കോടതിയിൽ നൽകിയിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിക്കെതിരെ ചില തെളിവുകൾ ആദ്യം ഹാജരാക്കിയിരുന്നു. തുടർന്ന് പരാതിക്കാരിയും കൂടുതൽ തെളിവുകളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേസിൽ വഴിത്തിരിവുണ്ടാക്കി രാഹുൽ ഇപ്പോൾ വീണ്ടും പുതിയ തെളിവുകൾ സമർപ്പിച്ചിരിക്കുന്നത്.
Key Words : Rahul Mamkoottathil, Evidence

COMMENTS