Rahul Mamkootathil arrest warrant extended
കൊച്ചി: എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ആദ്യ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി നടപടി. ഇതോടെ ജനുവരി ഏഴു വരെ വിലക്ക് തുടരും.
രാഹുലിനെതിരായ ആദ്യ ബലാത്സംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. അതേസമയം സാധാരണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റീസ് കെ ബാബു ഇന്ന് അവധിയായതിനാല്‍ അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
എന്നാല്‍ രാഹുലിന്റെ അറസ്റ്റ് വിലക്ക് തീയതി ഇന്ന് അവസാനിക്കുകയാണെന്നും തീയതി നീട്ടികിട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഇനി ഹര്‍ജി പരിഗണിക്കുന്ന ജനുവരി ഏഴു വരെ രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടുകയായിരുന്നു.
Keywords: , High court, Rahul Mamkootathil, Arrest, Extended


COMMENTS