തിരുവനന്തപുരം: സംവിധായിക നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസില്‍, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞ...
തിരുവനന്തപുരം: സംവിധായിക നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസില്‍, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനില്‍ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.
Key Words : PT Kunjumuhammed, Arrest, Sexual Assault Case

COMMENTS